കേരളത്തിൽ നിരത്തുകൾ കൈയ്യടക്കി ഇലക്ട്രിക് വാഹനങ്ങൾ ; രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം രണ്ടുലക്ഷത്തിലേക്ക്


കൊച്ചി :- കേരളത്തിലെ നിരത്തുകളിൽ വൈദ്യുതവാഹനങ്ങളുടെ കുതിപ്പ് തുടരുന്നു. സംസ്ഥാനത്ത് വൈദ്യുത വാഹനങ്ങളുടെ മൊത്തം രജിസ്ട്രേഷൻ രണ്ടുലക്ഷത്തിലേക്ക് അടു ക്കുന്നു. 1,83,686 വൈദ്യുതവാഹന ങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റർ ചെയ്തത്. ഈ വർഷം മാത്രം 54,703 വൈദ്യുത വാഹനങ്ങൾ രജിസ്റ്റർ ചെയ്തു. 2023-ൽ 75,802 വൈദ്യുതവാഹനങ്ങൾ രജിസ്റ്റർ ചെയ്തിരുന്നു. 2022- ൽ 39,623 വൈദ്യുതവാഹനങ്ങൾ മാത്രമാണ് രജിസ്റ്റർ ചെയ്തിരുന്നത്. 2020-ൽ മൊത്തം രജിസ്ട്രേഷനിൽ 1,368 എണ്ണം മാത്രമായിരുന്നു വൈദ്യുത വാഹനങ്ങൾ. ഇതുമായി താരതമ്യം ചെയ്യുമ്പോൾ വൈദ്യുത വാഹന രജിസ്ട്രേഷൻ ഈ വർഷം 40 മടങ്ങ് വർധിച്ചു. ഓരോ വർഷം പിന്നിടുമ്പോഴും കേരളീയർക്ക് വൈദ്യുത വാഹനങ്ങളോടുള്ള പ്രിയം കൂടിവരികയാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. 

ഈ വർഷം അവസാനത്തോടെ കേരളത്തിലെ നിരത്തുകളിൽ വൈദ്യുത വാഹനങ്ങളുടെ എണ്ണം രണ്ടുലക്ഷം കടന്നേക്കുമെന്നാണ് വിപണിയിലെ പ്രതീക്ഷ. കാറുകൾ, ഇരുചക്രവാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ തുടങ്ങി ഇലക്ട്രിക് ശ്രേണിയിൽ എല്ലാ വാഹനങ്ങൾക്കും ആവശ്യകത ഉയരുകയാണ്. 


Previous Post Next Post