ചേലേരി ആശാരിച്ചാൽ ശ്രീ തായ്പരദേവത ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന് ഇന്ന് തുടക്കം
ചേലേരി :- ചേലേരി ആശാരിച്ചാൽ ശ്രീ തായ്പരദേവത ക്ഷേത്രത്തിൽ നവരാത്രി ഉത്സവ പരിപാടികൾ ഒക്ടോബർ 10, 11, 12 തീയ്യതികളിൽ നടക്കും. ഇന്ന് വൈകുന്നേരം 6. 30 ന് അഭിരാം ചേലേരി അവതരിപ്പിക്കുന്ന സോപാനസംഗീതം അരങ്ങേറും. ഒക്ടോബർ 10 മുതൽ 12 വരെ വൈകുന്നേരം വിവിധ കലാപരിപാടികളും അരങ്ങേറും.