മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലോക മാനസികാരോഗ്യദിനം ആചരിച്ചു


മയ്യിൽ :- മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലോക മാനസികാരോഗ്യ ദിനാചരണം നടത്തി. ഡോ: ഹഫ്സീന മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ചും ജോലിസ്ഥലത്ത് മാനസികാരോഗ്യത്തിന് മുൻഗണന സന്ദേശത്തെ കുറിച്ചും സംസാരിച്ചു.

തുടർന്ന് കൊയിലി കോളേജ് ഓഫ് നേഴ്സിങ്ങിലെ കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ്മോബ്, അഞ്‌ജു അവതരിപ്പിച്ച ഗാനാലാപനം എന്നിവയും നടന്നു. അഭിജിത്ത് സ്വാഗതവും പ്രിയേഷ് നന്ദിയും പറഞ്ഞു.

Previous Post Next Post