മാണിയൂർ:-:ചെറുവത്തലമൊട്ട എ.കെ. ജി സ്മാരക വായനശാല & ഗ്രന്ഥാലയം വയലാർ അനുസ്മരണം പ്രശസ്ത കവിയും പ്രഭാഷകനും പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗവുമായ അഭിലാഷ് കണ്ടക്കൈ ഉദ്ഘാടനം ചെയ്തു ബാബുരാജ് മാണക്കര അദ്ധ്യക്ഷത വഹിച്ചു. കെ. കുഞ്ഞിരാമൻ സംസാരിച്ചു. പി.സുനോജ് കുമാർ സ്വാഗതം പറഞ്ഞു. തുടർന്ന് വയലാർ ഗാനാലാപനവും അവതരിപ്പിച്ചു.