ആടുവസന്ത നിർമാർജന യജ്‌ഞത്തിന്റെ ഭാഗമായി പ്രതിരോധ കുത്തിവയ്പ് ഇന്നു മുതൽ


കണ്ണൂർ :- മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ആടുവസന്ത നിർമാർജന യജ്‌ഞത്തിന്റെ ഭാഗമായി 4 മാസത്തിനു മുകളിൽ പ്രായമായ 65,200 ആട്, ചെമ്മരിയാട് എന്നിവയ്ക്കുള്ള പ്രതിരോധ കുത്തിവയ്പ്‌ ഇന്നു മുതൽ നവംബർ 15 വരെ നടക്കും.

104 മുതൽ 105 ഡിഗ്രി ഫാരൻ ഹീറ്റ്, വരണ്ട ചർമം മൂക്കിലും വായിലും വ്രണങ്ങൾ, കണ്ണിൽ നിന്നും മുക്കിൽ നിന്നും സ്രവങ്ങൾ ആടു വസന്ത രോഗ നിർമാർജന യജ്‌ഞം നടപ്പിലാക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസ് ഡപ്യുട്ടി ഡയറക്‌ടർ ഡോ.എം.വിനോദ് കുമാർ, ചീഫ് വെറ്ററിനറി ഓഫിസർ പി.കെ പത്മരാജ്, ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ ഡോ. കെ.എസ് ജയശ്രീ, മൃഗസംരക്ഷണ വകുപ്പ് പബ്ലിക് റിലേഷൻസ് ഓഫിസർ ഡോ.കിരൺ വിശ്വനാഥ് എന്നിവർ പറഞ്ഞു.

Previous Post Next Post