കണ്ണൂർ :- കെഎസ്ആർടിസി പയ്യന്നൂർ യൂണിറ്റിലെ ബജറ്റ് ടൂറിസം സെൽ നേതൃത്വത്തിൽ അർത്തുങ്കൽ പള്ളി തീർഥയാത്ര സംഘടിപ്പിക്കുന്നു. ഒക്ടോബർ 25 ന് വൈകിട്ട് പുറപ്പെട്ട് 27 ന് രാവിലെ തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര. ഒരാൾക്ക് 2170 രൂപയാണ് യാത്ര ചെലവ്.
പയ്യന്നൂരിൽ നിന്ന് വയനാട് ടൂർ പാക്കേജ് 27 മുതൽ പുനരാരംഭിക്കും. എൻ ഊര്, ബാണാസുര സാഗർ ഡാം, കർലാട് തടാകം, ഹണി മ്യൂസിയം, എന്നിവയാണ് വയനാട് പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരാൾക്ക് 930 രൂപയാണ് യാത്രാ ചെലവ്. ഭക്ഷണം ഉൾപ്പെടെയുള്ള മറ്റ് ചെലവുകൾ യാത്രക്കാർ വഹിക്കണം. ഫോൺ : 9745534123.