കണ്ണൂർ ദസറയുടെ ഭാഗമായി ഓലമെടയൽ മത്സരവും സൗഹൃദ ഫുട്ബോൾ മത്സരവും സംഘടിപ്പിച്ചു


കണ്ണൂർ :- കണ്ണൂർ കോർപറേഷൻ ദസറയുടെ ഭാഗമായി ഓലമെടയൽ മത്സരവും സൗഹൃദ ഫുട്ബോൾ മത്സരവും സംഘടിപ്പിച്ചു. ഓലമെടയൽ ഡപ്യൂട്ടി മേയർ പി.ഇന്ദിര ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി കൺവീനർ കെ.സി രാജൻ അധ്യക്ഷത വഹിച്ചു. 

മേയർ മുസ്ലിഹ് മഠത്തിൽ, ടി.ഒ മോഹനൻ, എം.പി രാജേഷ്, കെ.പി അബ്ദുൽ റസാഖ്, ഷാഹിന മൊയ്തീൻ, സിയാദ് തങ്ങൾ, നിർമല, ആസീമ, ബീബി എന്നിവർ സംസാരിച്ചു. പ്രസ് ക്ലബ്ബും കോർപറേഷൻ ടീമും പങ്കെടുത്ത സൗഹൃദ ഫുട്ബോൾ മത്സരം സിറ്റി പോലീസ് കമ്മിഷണർ അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകരുടെ ടീമും മേയർ മുസിഹ് മഠത്തിലും കൗൺസിലർമാരും ജീവനക്കാരും പങ്കെടുത്ത ടീമും തമ്മിൽ പൊലീസ് ടർഫിൽ നടന്ന മത്സരം സമനിലയിൽ പിരിഞ്ഞു (1-1).

Previous Post Next Post