ചേലേരി :- ചേലേരി എൻ.എസ്.എസ് കരയോഗം വാർഷിക സമ്മേളനം തളിപ്പറമ്പ് താലൂക്ക് യൂണിയൻ കമ്മിറ്റി അംഗവും പ്രതിനിധി സഭാംഗവുമായ വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡണ്ട് കെ. വി .കരുണാകരൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ തളിപ്പറമ്പ് താലൂക്ക് വനിതാ യൂനിയൻ പ്രസിഡണ്ട് ഓമന എം.ബി മൊമെൻ്റൊയും കേഷ് അവാർഡും നൽകി അനുമോദിച്ചു. ഡോ.കെ.സി ഉദയഭാനു സ്കോളർഷിപ്പ് വിതരണം നിർവഹിച്ചു. തളിപ്പറമ്പ് താലൂക്ക് യൂണിയൻ സെക്രട്ടറി പി.വി ചന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി.
കരയോഗം സെക്രട്ടരി സി.കെ ജനാർദ്ദനൻ നമ്പ്യാർ, ട്രഷറർ ഇ.പി. ഭക്തവത്സലൻ , ജി.പ്രദീപ്കുമാർ ,ടി.വി രാധാകൃഷ്ണൻ നമ്പ്യാർ , പി.എം മോഹൻദാസ്, പി.കെ കുട്ടികൃഷ്ണൻ ,പി.കെ രഘുനാഥൻ, എൻ.വി രാഘവൻ നമ്പ്യാർ, ശോഭന ബാബു , ശ്രീജ ശ്രീധരൻ, എം.വി നാരായണൻ മാസ്റ്റർ, ഇ.പി വിലാസിനി, ബാലകൃഷ്ണൻ നമ്പ്യാർ കുറ്റ്യാട്ടൂർ, പി.കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ബാലസമാജം ഭാരവാഹികളായി ദ്രുപത് പി.എൻ, പ്രസിഡണ്ട്, അമൽ രമേശ് സെക്രട്ടറി, ആവണി ശ്രീധരൻ താലൂക്ക് യൂണിയൻ പ്രതിനിധി എന്നിവരെ തിരഞ്ഞെടുത്തു.