മയ്യിൽ :- കളഞ്ഞു കിട്ടിയ പേഴ്സ് മയ്യിൽ പോലീസ് സ്റ്റേഷനിലെത്തി ഉടമസ്ഥന് തിരികെ നൽകി മാതൃകയായി ഓണപ്പറമ്പ് സ്വദേശി. നാറാത്ത് ശ്രീ പുതിയ ഭഗവതി ക്ഷേത്രത്തിനു സമീപത്തെ എം.രാഘവന് ആണ് ഓണപ്പറമ്പ് കിട്ടൻപീടികയിൽ നിന്നും പണം, ലൈസൻസ് കാർഡ് തുടങ്ങിയവ അടങ്ങിയ ചേലേരി എടക്കൈത്തോട് സ്വദേശി മൊയ്‌ദുവിന്റെ പേഴ്സ് കളഞ്ഞുകിട്ടിയത്.
പേഴ്സ് നഷ്ടപ്പെട്ട വാർത്ത ഇന്നലെ 'കൊളച്ചേരി വാർത്തകൾ Online News' ൽ നൽകിയിരുന്നു. തുടർന്ന് ഉടമയെ കണ്ടെത്തുകയായിരുന്നു. മയ്യിൽ പോലീസ് സ്റ്റേഷനിലെത്തി പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രാഘവൻ മൊയ്‌ദുവിന് പേഴ്സ് കൈമാറി.