കോഴിക്കോട് :- കോഴിക്കോട് വെച്ച് നടന്ന (ISKA) നാഷണൽ ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി ചൈനീസ് കേന്‍ പോ കരാട്ടെ & കിക്ക് ബോക്സിംഗ് മയ്യിൽ. കോഴിക്കോട് ഇന്റർ സ്റ്റേഡിയത്തിൽ 20 10 2024 ഞായറാഴ്ച. സംഘടിപ്പിച്ച കരാട്ടെ നാഷണൽ ടൂർണമെന്റിൽ കത്ത കുമിത്തെ മത്സരത്തിൽ മയ്യിൽ, കൊളച്ചേരിമുക്ക്, ചെറുപഴശ്ശി ഡോ ജോയിലുള്ള. അറുപതോളം കുട്ടികൾ പങ്കെടുത്തു.
പങ്കെടുത്ത മുഴുവൻ കുട്ടികളും വിജയം കരസ്ഥമാകി. സെൻസിമാരായ അബ്ദുൽ ബാസിത്ത് , അനീഷ് കൊയിലിയേരിയൻ, അശോകൻ മടപ്പുരക്കൽ, സെൻബയ്മരായ സനീഷ് ജി.വി, സാബിത്, തേജസ്സ്, സൂഫിയൻ എന്നിവരാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത്.