ബസ് പണിമുടക്കിനെ തുടർന്നുള്ള ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാനുള്ള നടപടികൾ അധികാരികൾ ഉടൻ സ്വീകരിക്കണം - ചേലേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി


ചേലേരി :- മയ്യിൽ - കമ്പിൽ - കാട്ടാമ്പള്ളി റൂട്ടിൽ ബസ് ജീവനക്കാർ നടത്തുന്ന പണിമുടക്കിനെ തുടർന്ന് യാത്രാ ദുരിതത്തിലായ ജനങ്ങളുടെ യാത്രാശം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ എത്രയും പെട്ടെന്ന് അധികാരികൾ സ്വീകരിക്കണമെന്ന് ചേലേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

ജനങ്ങൾ ആകെ ദുരിതത്തിൽ ആയിരിക്കുകയാണ്. ഇതിന് പരിഹാരം കാണാൻ ബന്ധപെട്ടവർ  ഉടൻ ഇടപെടൽ നടത്തണം.ജനജീവിതം സ്തംഭിപ്പിക്കുന്നതിന് ഉടൻ പരിഹാരം ഉണ്ടാവണമെന്നും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Previous Post Next Post