കണ്ണൂർ :- കയർ കുടുങ്ങി ശരീരം വ്രണപ്പെട്ട നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തി. തളിപ്പറമ്പ് കുറ്റിയേരി ഹയർ സെക്കൻഡറി സ്ളിന് അടുത്തു നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. കഴുത്തിൽ കയറു കുരുക്കി ഉപേക്ഷിച്ചതു പോലെയാണ് ഉണ്ടായിരുന്നത്. ശരീരഭാഗം പൂർണമായും വ്രണപ്പെട്ട നിലയിലായിരുന്നു.
കണ്ണൂർ പ്രസാദ് ഫാൻസ് അസോസിയേഷൻ റെസ്ക്യൂർമാരായ ശുചീന്ദ്രൻ, മനോജ് മാധവൻ എന്നിവരുടെ നേതൃത്വത്തിൽ പാമ്പിനെ രക്ഷിച്ച് ജില്ലാ വെറ്ററിനറി ആശുപ്രതിയിൽ എത്തിക്കുകയും ചീഫ് വെറ്ററിനറി ഓഫിസർ ഡോ.പി.കെ പത്മരാജന്റെ നേതൃത്വത്തിൽ ചികിത്സ നൽകുകയും ചെയ്തു.