കണ്ണൂർ:- ചെറുശ്ശേരി മ്യൂസിയം നിർമിക്കാൻ പോകുന്ന ചിറക്കൽ കിഴക്കേക്കര മതിലകം ക്ഷേത്രം സാംസ്കാരിക അഡീഷനൽ ചീ ഫ് സെക്രട്ടറി രാജൻ എൻ.ഖോ ബ്രഗഡെ സന്ദർശിച്ചു. സ്ഥലം ഉൾപ്പെടെ വിലയിരുത്താനായിരുന്നു സന്ദർശനം.
ചിറക്കലിൽ ചെറുശ്ശേരി മ്യൂസിയം നിർമിക്കുന്നതിനുള്ള രൂപ രേഖ തയാറാക്കി മറ്റു നടപടികൾ തുടർന്നു വരികയാണ്. വാസ്‌തു വിദ്യ ഗുരുകുലമാണ് ഡിപിആർ തയാറാക്കിയത്.
ഓപ്പൺ ഓഡിറ്റോറിയം, വൃന്ദാവനം, മുഴുവൻ സമയവും കൃ ഷ്ണഗാഥ ശ്രവിക്കാവുന്ന ശബ്ദസംവിധാനം, കൃഷ്ണഗാഥയുടെയും ചെറുശ്ശേരിയുടെയും ചരിത്ര പ്രാധാന്യം ചിത്രീകരിക്കുന്ന മ്യൂസിയം എന്നിവയാണ് ചെറുശ്ശേരി മ്യൂസിയത്തിന്റെ ഭാഗമായി ഒരുക്കുന്നത്. ഇതിന്റെ മറ്റ് സാങ്കേതിക നടപടികൾ തുടർന്ന് വരികയാണ്.
സംസ്‌ഥാന സർക്കാർ ചിറക്കലിൽ ചെറുശ്ശേരി മ്യൂസിയത്തിനായി 2 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മലബാറിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിൽ ഒന്നായ കിഴക്കേക്കര മതിലകം ക്ഷേത്രത്തിന് 1200 വർഷത്തിലേറെ പഴക്കമുണ്ട്. പഴക്കം ചെന്ന ആരുഢവും, ഗോപുരവും 1500 പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാൻ സാധിക്കുന്ന ഊട്ടുപുരയും എല്ലാം ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ്. ചെറുശ്ശേരി രചിച്ച കൃഷ്ണ ഗാഥയിലെ ശ്രീകൃഷ്‌ണന്റെ ജനനം മുതൽ കംസവധം വരെയുള്ള ഭാഗങ്ങൾ ഗോപുരത്തിൽ കൊത്തുപണിയായി അടയാളപ്പെടുത്തിയിട്ടുണ്ട്. സന്ദർശനത്തിൽ കെ.വി.സുമേഷ് എംഎൽഎ, ഫോക്ലോർ അക്കാദമി സെക്രട്ടറി എ.വി.അജയകുമാർ, പ്രോ ഗ്രാം ഓഫിസർ പി.വി.ലവ്ലിൻ എന്നിവരുമുണ്ടായിരുന്നു