മയ്യിൽ:- കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ മുൻ പ്രസിഡണ്ട് ശ്രീ സതീശൻ പാച്ചേനിയുടെ രണ്ടാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മയ്യിൽ ടൗണിൽ വച്ച് പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സി. എച്ച്. മൊയ്തീൻകുട്ടിയുടെ അധ്യക്ഷയിൽ ചേർന്ന അനുസ്മരണയോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി. ശശിധരൻ, ഡി.സി.സി ജനറൽ സെക്രട്ടറി കെ. സി.ഗണേശൻ, ലോയേഴ്സ് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വക്കറ്റ് കെ. വി.മനോജ് കുമാർ, മണ്ഡലം വൈസ് പ്രസിഡണ്ട്മാരായ നാസർ കോർളായി, മജീദ് കരക്കണ്ടം തുടങ്ങിയവർ സംസാരിച്ചു.
മണ്ഡലം വൈസ് പ്രസിഡണ്ട് അജയൻ കെ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജിനേഷ് ചാപ്പാടി, ഫാത്തിമ യുപി, തളിപ്പറമ്പ് നിയോജകമണ്ഡലം കർഷക കോൺഗ്രസ് വൈസ് പ്രസിഡന്റ് സക്കരിയ ഇരിവാപ്പുഴ നമ്പ്രം, പ്രേമരാജൻ പുത്തലത്ത്, മൊയ്തു കോർളായി, ഷിജു കണ്ടക്കൈ, നഫീസ ടി.വി, മൂസാൻ കുറ്റിയാട്ടൂർ തുടങ്ങിയവർ സംബന്ധിച്ചു.