സഫ്ദർ ഹാശ്മി ഗ്രന്ഥാലയത്തിൽ കേരളപ്പിറവി ദിനാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും


മയ്യിൽ :- തായംപൊയിൽ സഫ്ദർ ഹാശ്മിഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കേരളപ്പിറവി ദിനാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാവും. ബാലവേദിയുടെ നേതൃത്വത്തിൽ ദീപാവലി ദിനമായ ഇന്ന് വ്യാഴാഴ്ച വൈകുന്നേരം 6.30 ന് ഐക്യകേരള ദീപം തെളിയിക്കും. 

നവംബർ 3 ഞായറാഴ്ച വൈകുന്നേരം 6.30 ന് കേരള വികസനവും ഇടതുപക്ഷ പ്രസ്ഥാനവും എന്ന വിഷയത്തിൽ മാധ്യമ പ്രവർത്തകൻ കെ.ബാലകൃഷ്ണൻ പ്രഭാഷണം നടത്തും. തുടർന്ന് ഐക്യകേരള ക്വിസ് മത്സരവും നടക്കും.

Previous Post Next Post