ന്യൂഡൽഹി :- വിമാനത്തിൽ യാത്ര ചെയ്യുന്ന അയ്യപ്പഭക്തർക്ക് മണ്ഡലകാലം തീരും വരെ ഇരുമുടിക്കെട്ടിൽ തേങ്ങ കൊണ്ടുപോകാൻ അനുമതി. 2025 ജനുവരി 20 വരെ ഹാൻഡ് ബാഗേജിൽ തേങ്ങ കൊണ്ടുപോകുന്നത് അനുവദിക്കണമെന്ന് ബ്യൂറോഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയാണ് (ബികാസ്) ഇന്നലെ ഉത്തരവിട്ടത്.
എക്സ്-റേ സ്ക്രീനിങ് അടക്കമുള്ള പരിശോധനകൾക്ക് മാറ്റമുണ്ടാകില്ല. ഇന്നലെ മുതൽ ഉത്തരവ് പ്രാബല്യത്തിലായി. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ശബരിമലയിലേക്ക് വിമാനമാർഗം എത്തുന്നവർക്ക് ഈ തീരുമാനം ആശ്വാസമാകും കഴിഞ്ഞ മണ്ഡലകാലത്തും തേങ്ങ കൊണ്ടുപോകുന്നത് അനുവദിച്ചിരുന്നു.