സേവാഭാരതി കൊളച്ചേരി സമാഹരിച്ച അഭിന ചികിത്സ സഹായം കൈമാറി


കൊളച്ചേരി :- ഏറണാകുളത്തു വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റി ചികിത്സയിലായിരുന്ന കൊളച്ചേരിപ്പറമ്പിലെ കല്ലേക്കുടിയൻ അഭിനക്കുവേണ്ടി സേവാഭാരതി സമാഹരിച്ച ധനസഹായത്തിന്റെ അവസാന ഘടഡു കൈമാറി. അഭിനയുടെ വീട്ടിൽ വെച്ച് സേവാഭാരതി പ്രവർത്തകരും, രാഷ്ട്രീയ സ്വയം സേവക സംഘം കാര്യകർത്താക്കളും ചേർന്ന് 78,330 രൂപ സേവാഭാരതി സമാഹരിച്ചു നൽകി.

ചടങ്ങിൽ രാഷ്ട്രീയ സ്വയം സേവക സംഘം വിഭാഗ് വ്യവസ്ഥ പ്രമുഖ് സജീവൻ മാസ്റ്റർ, ജില്ലാ സമ്പർക്ക പ്രമുഖ് മുണ്ടേരി നാരായണൻ, ഘണ്ട് ബൗധിക് പ്രമുഖ് രാഗേഷ് കൊട്ടോടി, സേവാഭാരതി കോളച്ചേരി സമിതി പ്രസിഡന്റ് പ്രശാന്തൻ.ഒ, സെക്രട്ടറി മഹേഷ്‌ പി.വി, വൈസ് പ്രസിഡന്റ്‌ സജീവൻ കൊളച്ചേരി, ജയരാജൻ മാസ്റ്റർ, ബിബി കൊളച്ചേരി , ഷിജു കൊളച്ചേരി , മധുസൂദനൻ എം.വി രജീഷ് വി.പി തുടങ്ങിയവർ പങ്കെടുത്തു. 

Previous Post Next Post