ദാറുല്‍ ഹസനാത്ത് ആര്‍ട്സ് ഫെസ്റ്റിന് സമാപനമായി

 


കണ്ണാടിപ്പറമ്പ് :- ദാറുല്‍ ഹസനാത്ത് ഇസ്ലാമിക് കോളേജ് മീലാദ് ആര്‍ട്‌സ് ഫെസ്റ്റ് 'ഡറോമത്' 2024 ന്  സമാപിച്ചു . സമാപന പരിപാടി കോളേജ് പ്രിന്‍സിപ്പള്‍ സയ്യിദ് അലി ബാഅലവി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കോംപ്ലക്‌സ് ജനറല്‍ സെക്രട്ടറി. കെ.എന്‍. മുസ്തഫ സാഹിബ് പരിപാടിയുടെ അധ്യക്ഷത വഹിച്ചു. കെ.പി അബൂബക്കര്‍ ഹാജി, ഹാഫിള് അബ്ദുള്ള ഫൈസി എന്നിവര്‍ ആശംസ നേര്‍ന്ന് സംസാരിച്ചു.

 ആര്‍ട്ട് ഫെസ്റ്റ് ജേതാക്കളായ ടീം ദേര്‍ അമ്മാറിന് കോളേജ് പ്രിന്‍സിപ്പള്‍ സയ്യിദ് അലി ബാഅലവി തങ്ങള്‍ വിജയ കിരീടം നല്‍കി അനുമോദിച്ചു. തുടര്‍ന്ന് ക്യാമ്പസിലെ വിദ്യാര്‍ത്ഥികളുടെ വ്യത്യസ്ഥമാര്‍ന്ന കലാ പരിപാടികള്‍ സംഘടിപ്പിച്ചു. ആലി ഹാജി കമ്പില്‍, അനസ് ഹുദവി, മായിന്‍ മാസ്റ്റര്‍, കെ.പി. മുഹമ്മദലി, ശരീഫ് മാസ്റ്റര്‍, ഖാലിദ് ഹാജി കമ്പില്‍, ജമാല്‍ പി.പി, മുഹമ്മദ് പി.പി പുല്ലൂപ്പി, ബനിയാസ് അബ്ദുള്ള ഹാജി, അബൂബക്കര്‍ സിദ്ദീഖ് പുല്ലൂപ്പി, ആസാദ് വാരം റോഡ്, നൗഫല്‍ ഹസ്‌നവി തുടങ്ങിയവര്‍ പങ്കെടുത്തു. മജീദ് ഹുദവി സ്വാഗതവും സുഹൈല്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Previous Post Next Post