ചേലേരി:- ചേലേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 16 ആം വാർഡിൽ കണ്ണൂർ DCC പ്രസിഡണ്ടായിരുന്ന സതീശൻ പാച്ചേനിയെ അനുസ്മരിക്കുകയും പുഷ്പാർച്ചനയും നടത്തി.
അനുസ്മരണ പരിപാടിയിൽ മുൻ ബ്ലോക്ക് പ്രസിഡന്റും DCC അംഗവുമായ കെ.എം ശിവദാസൻ, മണ്ഡലം പ്രസിഡന്റ് എം കെ സുകുമാരൻ,ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കൊയിലേരിയൻ ദാമോദരൻ,എം അനന്തൻ മാസ്റ്റർ, മുൻ മണ്ഡലം പ്രസിഡന്റ് എൻ.വി പ്രേമാനന്ദൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി. എം പ്രസീത ടീച്ചർ, പി കെ പ്രഭാകരൻ മാസ്റ്റർ, ടിന്റു സുനിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പ്രവീൺ.പി എന്നിവർ സംസാരിച്ചു. എൻ. വി പ്രേമാനന്ദൻ നന്ദി പറഞ്ഞു.