മയ്യിൽ - കമ്പിൽ കാട്ടാമ്പള്ളി റൂട്ടിലെ ബസ് സമരം അവസാനിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് അഴീക്കോട് മണ്ഡലം കമ്മിറ്റി RTO ക്ക് നിവേദനം നൽകി

 

 കമ്പിൽ: -കമ്പിൽ -പുതിയതരു മയ്യിൽ കണ്ണാടിപ്പറമ്പ് റൂട്ടിലെ ബസ് തൊഴിലാളികളുടെ പണിമുടക്ക് ധിക്കാരപരമായി നീട്ടി പോകാനാണ് ഉദ്ദേശമെങ്കിൽ പൊതുജനങ്ങളെ അണിനിരത്തി നേരിടും എന്ന് അഴീക്കോട് മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി .

നേതാക്കൾ ബസ്സുടമകളും തൊഴിലാളികളുമായി പൊതുനന്മ മുൻനിർത്തി ചർച്ചക്ക് മുൻകൈ എടുക്കും . കണ്ണൂർ  RTO  യുമായി ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി കെ കെ ഷിനാജ് മണ്ഡലം ജനറൽ സെക്രട്ടറി അഷ്കർ കണ്ണാടിപ്പറമ്പ് സെക്രട്ടറി അസ്നാഫ് കട്ടാമ്പള്ളി എന്നിവർ നടത്തിയ ചർച്ചയിൽ കെഎസ്ആർടിസി അധിക സർവ്വീസ് ആരംഭിക്കുമെന്നും ആർടിഒ ഉറപ്പ് നൽകി.

ആർടിഒ KSRTC ഡിപ്പോയ്ക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്. പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടും സമരം നീട്ടി കൊണ്ടുപോകുന്നത്  ധിക്കാരമാണ്. ഇത്തരം സമരങ്ങളോട് ജനങ്ങൾ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് അഴീക്കോട് മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.

Previous Post Next Post