കൊല്ലൂർ :- മഴ തൂങ്ങിനിന്ന വാനിനു കീഴെ പുഷ്പരഥത്തിൽ മൂകാംബിക എഴുന്നള്ളി. ആയിരക്കണക്കിന് ഭക്തരുടെ പ്രാർത്ഥനകൾകൊണ്ട് ക്ഷേത്രപരിസരം മുഖരിതമായി. നവ മിനാളിലെ ആഘോഷച്ചടങ്ങായ പുഷ്പരഥോത്സവം ആറുവർഷത്തിനുശേഷം രാത്രി മൂകാംബിക ക്ഷേത്രനടയിൽ ഭക്തിസാന്ദ്രമായി നടന്നു.
അർച്ചകൻ സുബ്രഹ്മണ്യ അഡിഗയാണ് ഇത്തവണ തുടക്കംമുതൽ നവരാത്രി ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചത്. നിലവിലെ മുഖ്യതന്ത്രി നിത്യാനന്ദ അഡിഗ മറ്റു പതിവ് പൂജകൾ ചെയ്തു. വിവിധ പൂജകൾക്കുശേഷം രാത്രി 9.38-ന് ദേവീവിഗ്രഹം കാളിദാസ ഭട്ട് ശിരസ്സിലേറ്റി പുഷ്പരഥത്തിലേക്ക് കൊണ്ടുവന്നു. ശ്രീകോവിലിനു ചുറ്റും ഒരുതവണ രഥം വലിച്ച് പ്രദക്ഷിണം പൂർത്തിയാക്കി.