ചേലേരി:- ചേലേരി മണ്ഡലത്തിലെ പതിമൂന്നാം വാർഡ് ചേലേരി സെൻട്രലിൽ കോൺഗ്രസ്സ് വാർഡ് കമ്മിറ്റി രൂപീകരിച്ചു. ചേലേരി മുക്കിൽ വെച്ചു ചേർന്ന യോഗം ബൂത്ത് പ്രസിഡന്റ് കെ.ഭാസ്കരന്റെ അധ്യക്ഷതയിൽ കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി പി.കെ രഘുനാഥൻ ഉദ്ഘാടനം ചെയ്തു. വാർഡ് കമ്മിറ്റി പ്രസിഡന്റായി രജീഷ് മുണ്ടേരിയെ തെരഞ്ഞെടുത്തു.
ചേലേരി മണ്ഡലം പ്രസിഡന്റ് എം.കെ സുകുമാരൻ പരിപാടിക്ക് ആശംസകളർപ്പിച്ച് സംസാരിച്ചു. കെ.വി പ്രഭാകരൻ, എം.ശ്രീധരൻ, ടി.വി മഞ്ജുള, കെ.പി മധുസൂദനൻ,ബേബി രഞ്ജിത്ത്, കെ.സി രാജീവൻ, ഇ.അശോകൻ,ബിജുമോൻ, മനോജ്കുമാർ.സി, വിജേഷ്.ടി, രാജീവൻ.കെ, അഖിലേഷ്കുമാർ എം.സി, വേലായുധൻ.പി, അശോകൻ എം.കെ എന്നിവർ സംസാരിച്ചു.