കൊല്ലം :- കൊട്ടിയത്ത് എംഡിഎംഎയുമായി യുവതി അടക്കം അഞ്ച് പേർ പിടിയിൽ. കിഴവൂർ, ഫൈസൽ വില്ല യിൽ ഫൈസൽ(29), കരിപ്ര, കുഴിമതിക്കാട് സ്വദേശി വിപിൻ(32), കണ്ണൂർ ചെമ്പിലോട് സ്വദേശി ആരതി (30) കിളി കൊല്ലൂർ, പ്രഗതി നഗർ ബിലാൽ(35), കല്ലുവാതുക്കൽ പാമ്പുറം സ്വദേശി സുമേഷ് (26) എന്നിവരാണ് കൊട്ടിയം പൊലീസിൻ്റെ പിടിയിലായത്.
നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ വിൽപനക്കായി എത്തിച്ച 4.37 ഗ്രാം എംഡിഎംഎയാണ് പൊലീസ് സംഘം നടത്തിയ പരിശോധനയിൽ ഒന്നാം പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തത്. ബിലാലും സുമേഷും ചേർന്നാണ് മയക്ക് മരുന്ന് എത്തിച്ചത്. രണ്ട് ഗ്രാം കഞ്ചാവും ഇവരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.