കരിങ്കൽക്കുഴി:- ഇ കുഞ്ഞിരാമൻ നായർ പതിനാറാം ചരമവാർഷിക ദിനം കരിങ്കൽക്കുഴിയിൽ ബഹുജന പ്രകടനത്തോടും പൊതുസമ്മേളനത്തോടും കൂടി സമാപിച്ചു. അനുസ്മരണ സമ്മേളനം കേരള സ്റ്റേറ്റ് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു.
സിപിഐ കണ്ണൂർ ജില്ലാ അസി: സെക്രട്ടറി സഖാവ് എ പ്രദീപൻ അനുസ്മരണ പ്രഭാഷണം നടത്തി. മയിൽ മണ്ഡലം സെക്രട്ടറി സഖാവ് കെ വി ഗോപിനാഥൻ അധ്യക്ഷൻ വഹിച്ചു.സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പി കെ മധുസൂദനൻ, അഡ്വക്കേറ്റ് പി അജയകുമാർ എന്നിവർ പ്രസംഗിച്ചു. ചെയർമാൻ സഖാവ് കെ വി ശശീന്ദ്രൻ സ്വാഗതവും കൺവീനർ പി രവീന്ദ്രൻ നന്ദിയും പറഞ്ഞു.