കക്കാട്: - അത്താഴക്കുന്നിൽ നിരവധി പേർക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റു.അത്താഴക്കുന്ന്, കല്ല്കെട്ട് ചിറ പ്രദേശങ്ങളിൽ ഇന്ന് വൈകുന്നേരത്തോടെ നിരവധി പേർക്ക് തെരുവ് നായയുടെ കടിയേറ്റു.
അഫ്സത്ത്,റംലത്ത്, മൈമൂനഎന്നിവരെ പരിയാരം മെഡിക്കൽകോളേജ്ആശുപത്രിയിലും മഹമൂദ്, സാബിത്ത്എന്നിവരെ ജില്ലാ ആശുപത്രിയിലുംപ്രവേശിപ്പിച്ചു.പലരുടെയും പരിക്ക് മുഖത്താണ്. കഴിഞ്ഞ വർഷവും ഇതേ സമയം ഈ പരിസര പ്രദേശങ്ങളിൽ നാൽപ്പതോളം പേരെ തെരുവ് നായ ആക്രമിച്ച് കടിച്ചിരുന്നു.