ചട്ടുകപ്പാറ :- കട്ടോളിയിൽ വെച്ച് ഒക്ടോബർ 19, 20 തീയ്യതികളിൽ നടക്കുന്ന CPI(M) വേശാല ലോക്കൽ സമ്മേളനത്തിൻ്റെ ഭാഗമായി പതാകദിനം ആചരിച്ചു. കട്ടോളി കനാൽ പാലത്തിന് സമീപം സംഘാടക സമിതിയുടെ നേതൃത്വത്തിലും ചട്ടുകപ്പാറ GHSS ജംഗ്ഷനിൽ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിലും പതാകദിനം ആചരിച്ചു.
ഏരിയ കമ്മറ്റി അംഗം എം.വി സുശീല ,ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ് കുമാർ, സംഘാടക സമിതി കൺവീനർ കെ.രാമചന്ദ്രൻ ,ചെയർമാൻ കെ.ഗണേശൻ എന്നിവർ നേതൃത്വം നൽകി. ലോക്കലിലെ മുഴുവൻ ബ്രാഞ്ചിലും കൊടിതോരണങ്ങൾ അലങ്കരിച്ചു കൊണ്ട് സമ്മേളന പതാകദിനം ആചരിച്ചു.