ചട്ടുകപ്പാറ:- CPI(M) ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായി വേശാല ലോക്കൽ സമ്മേളനം സമാപന പൊതുയോഗം കട്ടോളിയിൽ വെച്ചു നടന്നു. ജില്ലാ കമ്മറ്റി അംഗം ടി. ഷബ്ന ഉൽഘാടനം ചെയതു. ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ അദ്ധ്യക്ഷ്യം വഹിച്ചു. സംഘാടക സമിതി ചെയർമാൻ കെ.ഗണേശൻ സ്വാഗതം പറഞ്ഞു. സംഘാടക സമിതി കൺവീനർ കെ.രാമചന്ദ്രൻ നന്ദി രേഖപ്പെടുത്തി.
വില്ലേജ്മുക്ക് കേന്ദ്രീകരിച്ച് റെഡ് വളണ്ടിയർ മാർച്ചും പ്രകടനവും നടന്നു.പൊതു സമ്മേളനത്തിന് ശേഷം മയ്യിൽ അഥീന നാടക നാട്ടറിവ് സംഘം അവതരിപ്പിച്ച പാട്ടുറവ നാട്ടുപാട്ടരങ്ങും അരങ്ങേറി.