ഇരിട്ടി: - പിന്നണിഗായിക കെ .എസ്.ചിത്ര മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി. രാവിലെ ക്ഷേത്രം ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു.
ക്ഷേത്രഭരണസമിതി ചെയർമാൻ എ.കെ.മനോഹരൻ പൊന്നാടയണിയിച്ചു. ക്ഷേത്രത്തിൽ നവരാത്രിയാഘോഷത്തിൻ്റെ ഭാഗമായി സംഗീതക്കച്ചേരികളും മറ്റു കലാപരിപാടികളും നടക്കുന്നുണ്ട്.