CPIM മയ്യിൽ ഏരിയാ സമ്മേളനം നവംബർ 12,13 തീയതികളിൽ മുല്ലക്കൊടിയിൽ


മയ്യിൽ:- 
സിപിഐ എം മയ്യിൽ ഏരിയാ സമ്മേളനം നവംബർ 12,13 തീയതി കളിൽ മുല്ലക്കൊടി കുട്ട്യപ്പ സ്മാരക മന്ദിരത്തിൽ നടക്കും. സംസ്ഥാന സെക്രട്ടറി എം വി  ഗോവിന്ദൻ ഉദ്ഘാടനംചെയ്യും.സംഘാടകസമിതി രൂപീകരണ യോഗം ചേർന്ന് സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. 

ജില്ലാ കമ്മിറ്റി അംഗം കെ ചന്ദ്രൻ ഉദ്ഘാടനംചെയ്തു. പി പവിത്രൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി എൻ അനിൽ കുമാർ, എ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ വി പവിത്രൻ സ്വാഗതം പറഞ്ഞു. 

ഭാരവാഹികൾ: എ ബാലകൃഷ്ണൻ (ചെയർമാൻ), എ ടി ചന്ദ്രൻ, കെ പി രാധ (വൈസ് ചെയർമാൻ), ടി പി മനോഹരൻ (കൺവീനർ), എം രവി, കെ പി രേഷ്മ (ജോയിന്റ് കൺവീനർ).

Previous Post Next Post