കുറ്റ്യാട്ടൂർ KAKNS AUP സ്കൂൾ കെട്ടിടോദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻ കുട്ടി നിർവ്വഹിച്ചു


കുറ്റ്യാട്ടൂർ: - 
കുറ്റ്യാട്ടൂർ കെ.എ.കെ.എൻ.എസ്.എ.യു.പി സ്കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി  വി.ശിവൻ കുട്ടി നിർവ്വഹിച്ചു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.റെജി അധ്യഷക്ഷത വഹിച്ചു.

 ഇരിക്കൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ പി.കെ.മുനീർ, കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത്  സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ യു.മുകുന്ദൻ, കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ സത്യഭാമ, എ.ഇ.ഒ ജാൻസി ജോൺ, ബി.പി.സി ഗോവിന്ദൻ എടാടത്തിൽ, പി.ടി.എ പ്രസിഡൻ്റ് കെ.മധു, മദർ പി.ടി.എ പ്രസിഡൻ്റ് പുഷ്പജ.കെ.വി, കെ.സി.ഹബീബ്, സ്റ്റാഫ് സെക്രട്ടറി ടി.കെ.ധന്യ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

കെട്ടിടം രൂപകല്പന ചെയ്ത് നിർമ്മാണത്തിന് നേതൃത്വം നൽകിയ ACE ബിൽഡേഴ്‌സ് എഞ്ചിനീയർ ബാബു പെണ്ണേരിയെ മന്ത്രി വി ശിവൻകുട്ടി ഉപഹാരം നൽകി ആദരിച്ചു.ഹെഡ്മിസ്ട്രസ് കെ.കെ. അനിത ടീച്ചർ സ്വാഗതവും മാനേജർ കെ.സുശീല ടീച്ചർ നന്ദിയും പറഞ്ഞു.



Previous Post Next Post