അബുദാബി :- അനധികൃത താമസക്കാർക്ക് തിരിച്ചുപോകാൻ യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി വ്യാഴാഴ്ച അവസാനിക്കും. സെപ്റ്റംബർ ഒന്നിനായിരുന്നു രണ്ടുമാസത്തെ കാലാവധിയോടെ രാജ്യത്ത് പൊതുമാപ്പിന് തുടക്കമായത്. ഇതിനകം ആനുകൂല്യം പ്രയോജനപ്പെടുത്തിക്കൊണ്ട് മലയാളികളടക്കം ഒട്ടേറെ ആളുകളാണ് രാജ്യം വിട്ടത്. നിയമാനുസൃതം തിരിച്ചെത്തി ജോലിയിൽ പ്രവേശിക്കാൻ തയ്യാറെടുക്കുന്നവരും ധാരാളമുണ്ട്.
അവസാനദിവസങ്ങളിൽ പൊതുമാപ്പു കേന്ദ്രങ്ങളിൽ നാടണയാൻ കാത്തിരിക്കുന്നവരുടെ തിരക്കായിരുന്നു. ഇന്ത്യൻ അസോസിയേഷനുകളിൽ സ്ഥാപിച്ച ഹെൽപ് ഡെസ്സുകൾ കാര്യക്ഷമമായി പ്രവർത്തിച്ചു. ഇന്ത്യൻ കോൺസുലേറ്റും ആയിരക്കണക്കിനുപേർക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ സഹായിച്ചു.