കണ്ണൂർ :- കേരളത്തിലെ സർക്കാർ അംഗീകൃത സ്കൂളുകളിൽ അധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷയായ കെ-ടെറ്റിന് (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) തിങ്കളാഴ്ച മുതൽ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. ബി എഡ്, ഡിഎഡ്, ഡിഎൽഎഡ് അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. വിശദാംശങ്ങൾക്കും വിജ്ഞാപനത്തിനും https://ktet.kerala.gov.in, https:// pareekshabhavan.kerala.gov.in, www.scert.kerala.gov.in
ഫോൺ: 0471 - 2546823.
ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, യുപി തലം വരെയുള്ള ഭാഷാധ്യാപകർ (അറബി, ഹിന്ദി, സംസ്കൃതം, ഉറുദു) / സ്പെഷലിസ്റ്റ് അധ്യാപകർ (ആർ ട്ട് & ക്രാഫ്റ്റ്, സ്പോർട്സ്) എന്നിവയാണ് 4 കാറ്റഗറികൾ. ഏതു കാറ്റഗറിയിലെ പരീക്ഷയെ ഴുതാനും ഒരപേക്ഷ മതി. ഓരോ കാറ്റഗറിക്കും 500 രൂപ ഫീസടയ്ക്കണം. പട്ടിക / ഭിന്നശേഷി വി ഭാഗക്കാർക്ക് 250 രൂപ. പരീക്ഷ എഴുതാൻ ഉദ്ദേശിക്കുന്ന വിദ്യാഭ്യാസ ജില്ല ഏതെന്ന് അപേക്ഷയിൽ കാണിക്കണം. ഒന്നിലേറെ ജില്ലകൾ പാടില്ല. ആപ്ലിക്കേഷൻ നമ്പറും ആപ്ലിക്കേഷൻ ഐഡിയും നൽകി ജനുവരി 8നു ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
1, 2, 4 കാറ്റഗറികളിൽ ഭാഷകളൊഴികെ വിഷയങ്ങളിലെ ചോദ്യങ്ങൾ ഇംഗ്ലിഷിലും മലയാളത്തിലും ഉണ്ടായിരിക്കും. 3-ാം കാറ്റഗറി യിൽ ഭാഷകളൊഴികെ വിഷയ : ങ്ങളിലെ ചോദ്യങ്ങൾ ഇംഗ്ലിഷിൽ മാത്രം. 150 മിനിറ്റിൽ 150 മൾട്ടി പ്പിൾ ചോയ്‌സ് ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ട ഒഎംആർ രീ തിയിലുള്ള പരീക്ഷയാണ്. നെഗ റ്റീവ് മാർക്കില്ല. യോഗ്യതനേടാൻ കുറഞ്ഞത് 60% (90) മാർ ക്ക് നേടണം. പട്ടിക, പിന്നാക്ക വി ഭാഗക്കാർക്ക് 55% (82), ഭിന്നശേ ഷി വിഭാഗക്കാർക്ക് 50% (75).
ടൈംടേബിൾ
കാറ്റഗറി - 1 ജനുവരി 18നു 10 -12.30 വരെ
കാറ്റഗറി - 2 ജനുവരി 18നു 2- 4.30 വരെ
കാറ്റഗറി - 3 ജനുവരി 19നു 10 -12.30 വരെ
കാറ്റഗറി - 4 ജനുവരി 19നു 2-4.30