വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തുന്ന വിവരങ്ങൾ മാധ്യമ പ്രവർത്തകർ റിപ്പോർട്ട് ചെയ്താൽ അപകീർത്തിക്കേസ് ബാധകമാകില്ലെന്ന് ഹൈക്കോടതി


കൊച്ചി :- വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തുന്ന കാര്യങ്ങൾ മാധ്യമ പ്രവർത്തകർ റിപ്പോർട്ട് ചെയ്താൽ അപകീർത്തിക്കേസ് ബാധകമാകില്ലെന്നു ഹൈക്കോടതി. വാർത്താ സമ്മേളനത്തിൽ പറയുന്ന കാര്യങ്ങൾ പൊതുജന മധ്യത്തിലുള്ളതാണ്. മാധ്യമ പ്രവർത്തകർ ജോലിയുടെ ഭാഗമായാണ് അതു റിപ്പോർട്ട് ചെയ്യുന്നതെന്നു ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. സോളർ കേസ് പ്രതി ഉന്നയിച്ച ആരോപണം റിപ്പോർട്ട് ചെയ്ത ചാനലുകൾക്കെതിരെ കെ.സി.വേണുഗോപാൽ എംപിയുടെപരാതിയിൽ എടുത്ത അപകീർത്തിക്കേസ് കോടതി റദ്ദാക്കി.

അപകീർത്തിക്കേസ് റദ്ദാക്കാൻ ഏഷ്യാനെറ്റ്, കൈരളി ചാനലുകൾ നൽകിയ ഹർജി കോടതി അനുവദിച്ചു. ഹർജിക്കാരൻ ഉൾ പ്പെടെയുള്ളവർക്കെതിരെ 2016ലാണു പ്രതി ആരോപണം ഉന്നയിച്ചത്. വാർത്താ സമ്മേളന ത്തിൽ പറഞ്ഞ കാര്യങ്ങളാണു ചാനലുകൾ റിപ്പോർട്ട് ചെയ്ത തെന്നു കോടതി പറഞ്ഞു. പ്രതി യുടെ വെളിപ്പെടുത്തലിന്റെ അടി സ്‌ഥാനത്തിൽ ജുഡീഷ്യൽ കമ്മി ഷനെ നിയമിക്കുകയും, പ്രതിയു ടെ കത്തു കമ്മിഷനു മുന്നിലെ ത്തുകയും ചെയ്തിരുന്നു. തുടർ ന്നു പൊലീസ് കേസ് എടുക്കുകയും ചെയ്തു.

ചാനലുകൾ അവരുടെ ജോലി യാണു ചെയ്തത്. ഇതിന്റെ പേരിൽ പ്രോസിക്യൂട്ട് ചെയ്യാനാ കില്ല. യുഡിഎഫ് സർക്കാരിനെ താഴെയിറക്കാൻ മാധ്യമങ്ങളും പ്രതിയും ചേർന്ന് ഒത്തുകളിച്ചു എന്ന ആക്ഷേപം അല്ലാതെ, പരാതിയിൽ കൂടുതൽ വസ്തു‌ത കളില്ല. അപകീർത്തിക്കേസ് നിലനിൽ ക്കില്ലെന്നു കോടതി വ്യക്തമാ ക്കി. എറണാകുളം സിജെഎം കോടതിയിലുള്ള കേസ് നടപടി കൾ കോടതി റദ്ദാക്കി. അതേസമ യം, ആരോപണം ഉന്നയിച്ച പ്രതി ക്കെതിരെ നടപടി തുടരാൻ തട സ്സമില്ലെന്നും വ്യക്തമാക്കി.

Previous Post Next Post