നാറാത്ത്:- ഈ വർഷത്തെ പഞ്ചായത്ത് തല കേരളോത്സവത്തിന്റെ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം നാറാത്ത് ഗ്രാമ പഞ്ചായത്ത് ഹാളിൽ വച്ച് ചേർന്നു.
യോഗത്തിൽ നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ അദ്ധ്യക്ഷത വഹിച്ചു . വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കാണിചന്ദൻ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വി ഗിരിജ, മെമ്പർ കെ വി സൽമത്ത് , സെക്രട്ടറി കെ സനീഷ്, സിഡിഎസ് ചെയർപേഴ്സൺ കെ ഷീജ യൂത്ത് കോഡിനേറ്റർ അമൽ സന്തോഷ്, കമ്യൂണിറ്റി അംബാസഡർ ജംഷീർ കെ വി തുടങ്ങിയവർ സംസാരിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കുടുംബശ്രീ സി ഡി എസ് അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ ക്ലബ്/ വായനശാല പ്രതിനിധികൾ, കലാ കായിക സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
കേരളോത്സവം 2024 നവംബർ 30 മുതൽ ഡിസംബർ 8 വരെ നാറാത്ത് ഗ്രാമ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വെച്ച് നടത്താൻ യോഗം തീരുമാനിച്ചു.
പൂർണമായും ഓൺലൈൻ രജിസ്ട്രേഷൻ മുഖേനയാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്.https://keralotsavam.com എന്ന ലിങ്ക് മുഖേന നവംബർ 24 വരെ ഓൺലൈൻ രജിസ്ട്രേഷൻ നടത്താവുന്നതാണ്.