കൊളച്ചേരി :- ബാലസംഘം കൊളച്ചേരി വില്ലേജ് കൺവെൻഷൻ സംസ്ഥാന കമ്മിറ്റി അംഗം ദേവിക എസ് ദേവ് ഉദ്ഘാടനം ചെയ്തു.വില്ലേജ് പ്രസിഡൻ്റ് അമൽ കൃഷ്ണ അധ്യക്ഷത വഹിച്ചു.ഏറിയാ കമ്മിറ്റി അംഗം പി. പ്രസീത പ്രസംഗിച്ചു.
ഡിസംബർ 28 ന് നടക്കുന്ന ബാലസംഘം വില്ലേജ് കാർണിവെൽ വിജയിപ്പിക്കാൻ തീരുമാനിച്ചു. സിക്രട്ടറി ദേവിക ദിനേശ് സ്വാഗതം പറഞ്ഞു.