പാമ്പുരുത്തി :- പാമ്പുരുത്തി ശ്രീ കുറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിൽ അമ്മയ്ക്കൊരു പൊങ്കാല സമർപ്പണം ഡിസംബർ 25 ന് (ധനു 10) രാവിലെ 8.30 ന് നടക്കും. പൊങ്കാല സമർപ്പണത്തിന്റെ കൂപ്പൺ വിതരണോദ്ഘാടനം ചാപ്പാടി ജാനകിക്ക് വിതരണം ചെയ്തുകൊണ്ട് ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് പടപ്പിൽ കൃഷ്ണൻ നിർവഹിച്ചു.
നിയുക്ത എമ്പ്രോൻ കെ.പുഷ്പജൻ, ക്ഷേത്രകമ്മിറ്റി സെക്രട്ടറി പണ്ടാരപുരയിൽ വത്സൻ, മാതൃസമിതി സെക്രട്ടറി ഐ.വി മിനി, മാതൃസമിതി, ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. നട അരി പൂജയ്ക്കും പൊങ്കാല സമർപ്പണത്തിനും വേണ്ടി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
9746129339, 7510856132, 9895403856, 9605994150