പുഷ്പ 2: ദ റൂൾ' ട്രെയിലർ പുറത്ത്; ഫഹദ് കത്തിക്കയറുമെന്ന പ്രതീക്ഷയിൽ ആരാധകവൃന്ദം


ല്ലു അർജുൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം പുഷ്പ 2വിന്റെ ട്രെയിലർ റിലീസ് ചെയ്തു. പാട്നയിലെ വൻ ജനസാ​ഗരത്തിന് മുന്നിൽ വച്ചായിരുന്നു ട്രെയിലർ പുറത്തുവിട്ടത്. ആദ്യഭാ​ഗത്തേതിൽ നിന്നും വിഭിന്നമായി അല്ലു അർജുനും മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലും തമ്മിലുള്ള മാസ് ഫൈറ്റ് കോമ്പിനേഷൻ സീനുകൾ രണ്ടാം ഭാ​ഗത്തിൽ ഉണ്ടാകുമെന്ന് ട്രെയിലർ ഉറപ്പിക്കുന്നുണ്ട്.

പക്കാ മാസ് ആക്ഷൻ ത്രില്ലറായാണ് പുഷ്പ 2 ഒരുക്കിയിരിക്കുന്നതെന്ന് ട്രെയിലറിൽ നിന്നും വ്യക്തമാണ്. ഒപ്പം കൊമേഷ്യല്‍ എലമെന്‍സ് എല്ലാം ചേര്‍ത്ത് ആദ്യഭാഗത്തെക്കാള്‍ ഇരട്ടി വലുപ്പത്തിലാകും പുഷ്പ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുക എന്നും വ്യക്തമാണ്. ചിത്രം ഡിസംബര്‍ 5ന് തിയറ്ററുകളില്‍ എത്തും. 

Previous Post Next Post