കമ്പിൽ:-സംഘമിത്ര കലാ- സാംസ്കാരിക കേന്ദ്രം 30-മത് വാർഷികാഘോഷം ഡിസംബർ 1 ,28 ,29 തീയ്യതികളിലായി കമ്പിൽ ബസാറിൽ വെച്ച് നടത്താൻ തീരുമാനിച്ചു.ഡിസംബർ 1 ന് എഴുത്ത് കൂട്ടം സർഗാത്മക ശില്പശാല, 28 ന് നൃത്തമേള, അവാർഡ് ജേതാക്കൾക്ക് ആദരം ,നാടകം എന്നിവ അരങ്ങേറും29 ന് സ്റ്റാർ വോയ്സ് കണ്ണൂർ അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ നൈറ്റ് നടത്തും.
സംഘാടക സമിതി രൂപീകരണം എം. ദാമോദരൻ ഉദ്ഘാടനം ചെയ്തു. എ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. മനീഷ് സാരംഗി , എം. രാമചന്ദ്രൻ, സി എച്ച് സജീവൻ, സി.വിജയൻ സംസാരിച്ചു.എം. ശ്രീധരൻ സ്വാഗതവും എം.പി രാജീവൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ
ചെയർമാൻ
എം. ദാമോദരൻ
വൈസ് ചെയർമാൻ
കെ. രാമകൃഷ്ണൻ മാസ്റ്റർ, സി.എച്ച് സജീവൻ
കൺവീനർ
എ. കൃഷ്ണൻ
ജോ: കൺവീനർ
എം.രാമചന്ദ്രൻ
സി.പ്രകാശൻ
ട്രഷറർ
എം.പി രാജീവൻ