കൊച്ചി :- മാലിന്യം തള്ളിയതിന് പോലീസും മറ്റും പിടിച്ചെടുക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടാൻ ഉടനെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. എല്ലാ സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാർക്കും ഇതുസംബന്ധിച്ച് അറിയിപ്പുനൽ കാൻ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
മാലിന്യവണ്ടികൾ വിട്ടുകൊടുക്കുന്നതിന് ഹൈക്കോടതിയുടെ അനുമതി വേണമെന്നും രണ്ടുലക്ഷം രൂപ ബാങ്ക് ഗാരന്റി വാങ്ങണമെന്നും നേരത്തേ നിർദേശമുണ്ടായരുന്നു. ഇതിനു വിരുദ്ധമായി വാഹനങ്ങൾ വിട്ടുകൊടുത്തതോടെയാണ് കോടതിയുടെ ഇടപെടൽ.