കണ്ണൂരിലെ ജംബോ സർക്കസ് പ്രദർശനം നവംബർ 11 ന് സമാപിക്കും


കണ്ണൂർ :- കണ്ണൂർ പോലീസ് മൈതാനത്ത് നടന്നുവരുന്ന ജംബോ സർക്കസ് പ്രദർശനം 11-ന് സമാപിക്കും. വിദേശ കലാകാരന്മാരെ പങ്കെടുപ്പിച്ചുള്ള അഭ്യാസപ്രകടനങ്ങളും അവതരണരീതിയിലെ കാലാനുസൃതമായ മാറ്റങ്ങളുമാണ് ജംബോ സർക്കസിനെ വേറിട്ടതാക്കുന്നത്. ചെകോസ്ലാവ്യൻ ലേസർ ലൈറ്റുകളുടെയും ഡിജിറ്റൽ ശബ്ദമികവിന്റെയും പശ്ചാത്തലത്തിലാണ് ഓരോ പ്രദർശനവും

കാണികളെ വിസ്മയിപ്പിക്കുന്ന 'അമേരിക്കൻ വീൽ ഓൺ ഡത്ത്' എന്ന സാഹസിക ഇനമാണ് പ്രധാന ആകർഷണം. പിരമിഡ് ആക്രോബാറ്റ്, റോളർ ബാലൻസ്, എത്യോപ്യൻ കലാകാരന്മാർ അണിനിരക്കുന്ന ഫൂട്ട് അക്രോബാറ്റ് എന്നിവയും പ്രധാന ഇനങ്ങളാണ്. പ്രദർശനങ്ങൾ ഉച്ചയ്ക്ക് ഒരു മണി, വൈകീട്ട് നാല്, ഏഴ് എന്നിങ്ങനെയാണ് ആരംഭിക്കുക.

Previous Post Next Post