മയ്യിൽ :- മയ്യിൽ പവർ സ്പോർട്സ് ക്ലബ് സി ആർ സി (Reg. No. 674/97) യുടെ നേതൃത്വത്തിൽ ജില്ലാതല ഡബിൾസ് ക്യാരംസ് ടൂർണമെന്റിന്റെ സംഘാടകസമിതി രൂപീകരിച്ചു. നവംബർ 5 ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർ കെ ബിജു ഉദ്ഘാടനം ചെയ്യും. വിജയികൾക്ക് ക്യാഷ് പ്രൈസും മൊമെന്റോയും നൽകുന്നതാണ്.
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മത്സരാർത്ഥികൾ 03/11/2024 ഞായറാഴ്ച 7 മണിക്ക് മുമ്പായി 300 രൂപ രജിസ്ട്രേഷൻ ഫീസ് സഹിതം 9809106775, 9605647760 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
സംഘാടകസമിതി ചെയർമാനായി ക്ലബ്ബ് പ്രസിഡണ്ട് ബാബു പണ്ണേരിയെയും കൺവീനറായി ക്ലബ്ബ് സെക്രട്ടറി അഡ്വ. ഷനിൽ പി.സി യെയും തിരഞ്ഞെടുത്തു.