കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നാലാം ശനി തൊഴലും ഏകാദശ രുദ്രം ധാരയും 9, 10 തീയ്യതികളിൽ


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ തുലാം മാസ നാലാം ശനി തൊഴൽ നവംബർ 9 ശനിയാഴ്ച നടക്കും. ശനിപൂജ, നീരാഞ്ജനം, ഭഗവതി സേവ, നെയ് വിളക്കും എള്ളും തിരിയും തുടങ്ങിയ വിശേഷാൽ വഴിപാടുകളും രാവിലെ 10 മുതൽ മയ്യിൽ കെ.വി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക അക്ഷരശ്ലോക സമിതി അവതരിപ്പിക്കുന്ന അക്ഷരശ്ലോക സദസ്സ് തുടർന്ന് 12 മുതൽ പ്രസാദ ഊട്ടും ഉണ്ടായിരിക്കും.

നവംബർ 10 ഞായറാഴ്ച രാവിലെ 7.30 മുതൽ വയത്തൂർ കാലിയാർ ശിവക്ഷേത്രസന്നിധിയിൽ ക്ഷേത്രം തന്ത്രികരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ ഏകാദശ രുദ്രം ധാര , വിശേഷാൽ മൃത്യുഞ്ജയ ഹോമം , ശിവപൂജ എന്നിവയും ഉണ്ടായിരിക്കും. രുദ്രാഭിഷേകം, മൃത്യുഞ്ജയ ഹോമം എന്നിവയ്ക്ക് മുൻകൂട്ടി പേര് നൽകണമെന്നും ക്ഷേത്രം എക്സി: ഓഫീസർ എം.ടി രാമനാഥ് ഷെട്ടി അറിയിച്ചു.

Previous Post Next Post