ADM ന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്ന് കണ്ണൂർ വിജിലൻസ് സി ഐ ബിനു മോഹനെ സ്ഥലം മാറ്റി


കണ്ണൂർ :- കണ്ണൂർ വിജിലൻസ് സി ഐ ബിനു മോഹനെ സ്ഥലം മാറ്റി. ന്യൂ മാഹി പൊലീസ് സ്റ്റേഷനിലേക്കാണ് സ്ഥലംമാറ്റം. എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് ബിനു മോഹൻ്റെ പേരും ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യയിൽ ആരോപണവിധേയയായ മുൻ പഞ്ചായത്ത് പ്രഡിൻ്റ് പി പി ദിവ്യയുമായി ബന്ധപ്പെട്ട ബിനാമി ഇടപാടുകളിൽ ബിനു മോഹന് പങ്കുണ്ടെന്ന ആരോപണം ബിജെ.പി ജില്ലാ അധ്യക്ഷൻ എൻ. ഹരിദാസ് വാർത്താ സമ്മേളനത്തിൽ ഉന്നയിച്ചിരുന്നു. വ്യാപക ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ബിനു മോഹനെതിരെ നടപടി എടുത്തത്.

എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യക്ക് പിന്നാലെ പി പി ദിവ്യക്കെതിരെ വ്യാപക വിമർശനം ഉയർന്ന പശ്ചാത്തലത്തിലായിരുന്നു കണ്ണൂർ വിജിലൻസ് സി ഐ ബിനു മോഹന്റെ പേരും ഉയർന്നുകേട്ടത്. പി പി ദിവ്യയുടെ ബിനാമി കമ്പനിയെന്ന് ആരോപണം നേരിടുന്ന കാർട്ടൺ കമ്പനിയുടെ ഡയറക്ടർ ബിനു മോഹന്റെ സഹോദരനായ ബിജു മോഹനാണെന്നുള്ള ഉയർന്നിരുന്നു. ആരോപണം

എഡിഎമ്മിൻ്റെ മരണത്തിൽ പി പി ദിവ്യയെ സംരക്ഷിക്കുന്ന നിലപാടാണ് ബിനു മോഹൻ സ്വീകരിച്ചതെന്നും വിമർശനം ഉയർന്നു. പെട്രോൾ പമ്പ് ഉടമ പ്രശാന്തനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് ബിനു മോഹനായിരുന്നു. ഇതിലൂടെ പി പി ദിവ്യയെ സഹായിക്കുന്ന നിലപാടാണ് ബിനു മോഹൻ സ്വീകരിച്ചതെന്നും കോൺഗ്രസും ബിജെപിയും ആരോപിച്ചിരുന്നു. നേരത്തെ കണ്ണൂർ ടൗൺ എസ്.എച്ച്.ഒയായിരുന്ന ബിനുമോഹനെ വിജിലൻസിലേക്ക് മാറ്റുകയായിരുന്നു.


Previous Post Next Post