'ടേണിങ് പോയിന്റ് ' വിദ്യാഭ്യാസ എക്സ്പോ നവംബർ 14,15 തീയ്യതികളിൽ കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജിൽ


തളിപ്പറമ്പ് :- മണ്ഡലത്തിൽ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള 'ടേണിങ് പോയിന്റ് ' വിദ്യാഭ്യാസ എക്സ്പോ 14, 15 തീയതികളിൽ മാങ്ങാട്ടുപറമ്പ് കണ്ണൂർ ഗവ എൻജിനീയറിങ് കോളജിൽ നടക്കും. എക്സ്പോയുടെ ഉദ്ഘാടനം 14ന് 10ന് കോളജ് സെമിനാർ ഹാളിൽ മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. എം.വി ഗോവിന്ദൻ എംഎൽഎ അധ്യക്ഷത വഹിക്കും. നടി അന്ന ബെൻ വിശിഷ്ടാതിഥിയാകും 8000 കുട്ടികളും 1000ൽ അധികം രക്ഷിതാക്കളും വിവിധ സെഷനുകളിൽ പങ്കെടുക്കുന്നതിന് ഓൺലൈൻ വഴി റജിസ്റ്റർ ചെയ്തിരുന്നു.

ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, കോളജ്, ഉന്നത ബിരുദ വിദ്യാർഥികൾക്ക് അഭിരുചിക്കനുസരിച്ച് ഏത് കോഴ്സ് തിരഞ്ഞെടുക്കണം, ജോലി സാധ്യതകൾ എന്തൊക്കെയാണ്, ഏതെല്ലാം മേഖലയിൽ സ്കോളർഷിപ് സംവിധാനത്തോടെ പഠിക്കണം രക്ഷിതാക്കളുടെ ഉത്തരവാദിത്തങ്ങൾ തുടങ്ങി വിവിധ മേഖലകളെക്കുറിച്ച് ദിശാബോധം നൽകുന്ന സവിശേഷമായ ഇടപെടലാണ് ടേണിങ് പോയിന്റെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. കംപ്യുട്ടർ അധിഷ്ഠിത അഭിരുചി പരീക്ഷയും എക്സ്പോയിൽ നടത്തും.

നവംബർ 14ന് 11 മണിക്ക് സന്തോഷ് ബാബു സിവിൽ സർവീസ് എന്ന വിഷയത്തിലും 11.30 ന് കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് : എന്ന വിഷയത്തിൽ എം.എസ്.ജ ലീലും ക്ലാസ് നയിക്കും. തുടർന്ന് സ്‌റ്റാർട്ടപ്പുകളും സംരംഭകത്വവും എന്ന വിഷയത്തിൽ കേരള സ്‌റ്റാർട്ട് അപ് മിഷൻ സിഇഒ അനൂപ് അംബിക, പത്താം ക്ലാസി ന് ശേഷമുള്ള ഉപരിപഠന സാധ്യ തകൾ എന്നതിൽ അൻവർ മുട്ടാ ഞ്ചേരി ക്ലാസെടുക്കും. 

നവംബർ 15ന് 10 മണിക്ക് ഗുഡ് പേരന്റിങ് എന്ന വിഷയത്തിൽ മധു ഭാസ്കരൻ,എൻജിനീയറിങ് കോഴ്സുകളും സാധ്യതക എന്ന വിഷയത്തിൽ ഡോ. അരുൺ സുരേന്ദ്രൻ എന്നിവർ ക്ലാസുകൾ നയിക്കും. 11.30 ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന വിഷയത്തിൽ ഇൻഫോ പാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ, ഹെൽത്ത് സയൻസ് വിവിധ സാധ്യതകൾ വിഷയത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ടെക്നോളജി ഡയറക്ടർ ഡോ.ആശാ എസ് കുമാർ എന്നിവർ ക്ലാസ് നയിക്കും. തുടർന്ന് വൈവിധ്യവൽക്കരിക്കപ്പെടുന്ന കോഴ്സുകളും മാറുന്ന തൊഴിൽ സാധ്യതകളും എന്ന വിഷയത്തിൽ പ്രവീൺ പരമേശ്വർ, വിദേശരാജ്യങ്ങളിലെ ഉപരിപഠനം എന്ന വിഷയത്തിൽ കെ.ആർ അനൂപ്, ഹ്യൂമാനിറ്റീസ് ഉപരിപഠന മേഖലകൾ എന്ന വിഷയത്തിൽ ജ്യോതിഷ് കുമാർ എന്നിവർ ക്ലാസ് നയിക്കുമെന്ന് എം.വി ഗോവിന്ദൻ എംഎൽഎ, സംഘാടക സമിതി ഭാരവാഹികളായ വി.ഒ മുരളീധരൻ, കെ.പി രാജേഷ്, ആർ.രാജേഷ്കുമാർ, കെ.സുനിൽ എന്നിവർ അറിയിച്ചു.

Previous Post Next Post