വാഹനവുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതികളാകുക ആർ.സി ഉടമകൾ ; വാഹനവിൽപ്പനയ്ക്കു ശേഷം ഉടൻതന്നെ ഉടമസ്ഥാവകാശം മാറ്റണമെന്ന് മോട്ടോർവാഹന വകുപ്പിന്റെ മുന്നറിയിപ്പ്


കണ്ണൂർ :- വാഹനവിൽപ്പന നടന്നു കഴിഞ്ഞാൽ എത്രയും വേഗം ഉടമസ്ഥാവകാശം മാറ്റണമെന്ന് മോട്ടോർവാഹന വകുപ്പിന്റെ മുന്നറിയിപ്പ്. വാഹന സംബന്ധിയായ ഏത് കേസിലും ഒന്നാം പ്രതി ആർ.സി ഉടമയാണ്. വാഹനം കൈമാറി 14 ദിവസത്തിനുള്ളിൽ ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷ ആർ.ടി. ഓഫീസിൽ നൽകണം. തുടർന്ന് ഉടമസ്ഥതാ കൈമാറ്റ ഫീസടവ് നടപടി പൂർത്തിയാക്കണം. 15 വർഷം കഴിഞ്ഞ വാഹനമാണെങ്കിൽ 200 രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ വാഹനം വാങ്ങുന്ന വ്യക്തിയുടെ പേരിൽ സത്യവാങ്മൂലവും നൽകണം. വാഹനത്തിന് എന്തെങ്കിലും ബാധ്യതയുണ്ടോയെന്ന് വാഹനം വാങ്ങുന്നയാൾ ഉറപ്പുവരുത്തണം. വാഹനം വിറ്റ ശേഷമുള്ള പരാതികൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. 

വാഹനം വിൽക്കുന്നത് അടുത്തബന്ധുക്കൾക്കോ കൂട്ടുകാർക്കോ സെക്കൻഡ് ഹാൻഡ് വാഹ നഡീലർമാർക്കോ ആയാൽപ്പോലും ഒരു പേപ്പറിലോ മുദ്രപ്പത്രങ്ങളിലോ ഒപ്പിട്ടു വാങ്ങിയതിന്റെ പേരിൽ വാഹന കൈമാറ്റം പൂർത്തിയായെന്നു കരുതരുതെന്ന് വാഹനവകുപ്പ് പറയുന്നു. സെക്കൻഡ് ഹാൻഡ് വാഹന ഡീലർമാർ മൂന്നു മാത്രം ആർ.ടി ഓഫീസുകളിൽ ഡീലർഷിപ്പ് രജിസ്റ്റർചെയ്ത സെക്കൻഡ് ഹാൻഡ് വാഹന ഡീലർമാർക്ക് വാഹനം വിൽക്കുമ്പോൾ പിന്നീട് അവർക്കാണ് ഉത്തരവാദിത്വം. ഈ വാഹനം ആർക്കെങ്കിലും വിൽക്കുമ്പോൾ കൈമാറ്റ നടപടി പൂർത്തിയാക്കേണ്ടത് ഡീലറാണ്. എന്നാൽ, ഡീലർഷിപ്പ് രജിസ്ട്രേഷനുള്ള മൂന്ന് സെക്കൻഡ് ഹാൻഡ് വാഹന ഡീലർമാർ മാത്രമാണ് സംസ്ഥാനത്തുള്ളത്.

Previous Post Next Post