കമ്പിൽ :- ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA) കമ്പിൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ മേഖല കമ്മിറ്റിയുടെ സഹകരണത്തോടെ ഇന്ദ്ര രവീന്ദ്രൻ 12-ാ മത് അനുസ്മരണം സംഘടിപ്പിച്ചു. സംസ്ഥാന കമ്മറ്റി അംഗം പ്രജിത്ത് കണ്ണൂർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രത്ന പ്രകാശ് അധ്യക്ഷത വഹിച്ചു.
ക്രിയേറ്റീവ് ഐസ് ചെയർമാൻ പി.പി ജയകുമാർ, ഒ. നാരായണൻ, ജില്ലാ വൈസ് പ്രസിഡന്റ് പവിത്രൻ മോണാലിസ, മേഖല പ്രസിഡന്റ് രാഗേഷ് ആയിക്കര, മിഡാസ് പ്രഭാകരൻ, ഇന്ദ്ര രാജേഷ്, രാജീവൻ ലാവണ്യ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
തുടർന്ന് നടന്ന പരിപാടിയിൽ ജില്ലാതല ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ബിനേഷ് പട്ടേരി, പ്രോത്സാഹന സമ്മാനം ലഭിച്ച മനു മയ്യിൽ, DTPC നടത്തിയ വീഡിയോഗ്രാഫി മത്സരത്തിൽ മൂന്നാം സ്ഥാനം ലഭിച്ച പ്രതീഷ് മയ്യിൽ എന്നിവരെ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് അനുമോദിച്ചു. യൂണിറ്റ് സെക്രട്ടറി ബിനേഷ് പട്ടേരി സ്വാഗതവും യൂണിറ്റ് ട്രഷറർ മഴവിൽ അനീഷ് നന്ദിയും പറഞ്ഞു.