കണ്ണൂർ :- വനിതാ ജയിലിൽ തടവുകാരിക്ക് മർദനമേറ്റതായി പരാതി. ശിക്ഷാ തടവുകാരിയായ നൂർജഹാനാണ് (45) മർദ്ദനമേറ്റത്. സഹ തടവുകാരിയായ കെയിൻ സിംബോ ജൂലിയാണ് മർദിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം.
സെല്ലിനുള്ളിൽ കടന്നുപിടിച്ച് തള്ളുകയും മുഖത്തും തലയ്ക്കും അടിച്ച് പരിക്കേപ്പിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. സെല്ലിനുള്ളിലെ കാർഡ് ബോർഡ് പെട്ടി താഴെ വീണതിനെ തുടർന്നുണ്ടായ തർക്കമാണ് മർദനത്തിന് കാരണമെന്ന് പറയുന്നു. വനിതാ ജയിൽ സുപ്രണ്ട് റംല ബീവിയുടെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു.