മയ്യിൽ :- വേളം പൊതുജന വായനശാല സംഘടിപ്പിക്കുന്ന നാടകാചാര്യൻ ഒ.മാധവൻ സ്മാരക പ്രൊഫഷണൽ നാടകോത്സവം നാലു മുതൽ ഒൻപതുവരെ നടത്തും.
വേളം പൊതുജന വായനശാല ഓഡിറ്റോറിയത്തിൽ വൈകിട്ട് ആറിന് ജില്ലാപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ അഡ്വ.കെ.കെ.രത്നകുമാരി നാടകോത്സവം ഉദ്ഘാടനം ചെയ്യും.
എല്ലാദിവസവും രാത്രി ഏഴിനാണ് പരിപാടി. നാലിന് തിരുവനന്തപുരം നവോദയുടെ 'കലുങ്ക്.' അഞ്ചിന് കടക്കാവൂർ നട നസഭയുടെ 'റിപ്പോർട്ട് നമ്പർ 79', ആറിന് കൊച്ചിൻ ചന്ദ്രകാ ന്തയുടെ 'ഉത്തമന്റെ സങ്കീർ ത്തനം'.ഏഴിന് തിരുവനന്തപുരം ഗാന്ധിഭവൻ തീയേറ്റർ ഇന്ത്യയുടെ 'യാത്ര', എട്ടിന് തിരുവനന്തപുരം സാഹിതി തിയേറ്ററിൻ്റെ 'മുച്ചീട്ടു കളിക്കാരൻ്റെ മകൾ'. ഒൻപതിന് ചങ്ങാനാശ്ശേരി അണിയറയുടെ 'ഡ്രാക്കുള' എന്നീ നാടകങ്ങൾ അരങ്ങേറും.