ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിംങിന് പുറമെ ദിവസവും 10,000 പേർക്ക് കൂടി ദർശനസൗകര്യം; സ്പോട്ട് ബുക്കിങ് പുനസ്ഥാപിച്ച് സർക്കാർ


കോട്ടയം:-
ശബരിമലയിൽ സ്പോട്ട് ബുക്കിംഗിനെതിരെ വ്യാപകമായി വിമർശനം ഉയർന്ന സാഹചര്യത്തിലാണ് സർക്കാരിൻ്റെ പിൻമാറ്റം. വെർച്വൽ ക്യൂ വഴിയുള്ള 70,000 പേർക്കുപുറമേ ദിവസവും 10,000 പേർക്കുകൂടി ദർശനസൗകര്യമുണ്ടാകുമെന്ന് മന്ത്രി വി.എൻ. വാസവൻ കോട്ടയത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു.

സ്പോട്ട് ബുക്കിങ്ങിന് പകരം എൻട്രി പോയിന്റ് എന്ന പേരാണ് ഉപയോഗിച്ചിരിക്കുന്നത്. പമ്പ, എരുമേലി, പീരുമേട് എന്നിവിടങ്ങളിലാണ് എൻ ട്രി പോയിന്റുകൾ ഉണ്ടാകും. ഇവിടെയെത്തി നേരിട്ട് ബുക്കുചെയ്യുന്നതിന് സൗകര്യമൊരുക്കും. ആധാർ കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ കാർഡിലൂടെയാണ് രജിസ്ട്രേഷൻ.

നിലയ്ക്കലിൽ 10,000 വാഹനങ്ങൾക്ക് പാർക്കു ചെയ്യാം. ഫാസ്ടാഗ് നിർബന്ധം. പമ്പ ഹിൽ ടോപ്പ്, ചക്കുപാലം എന്നിവിടങ്ങളിൽ 2000 വാഹനങ്ങൾ നിർത്തിയിടാം. എരുമേലിയിൽ ഹൗസിങ് ബോർഡിൻ്റെ ആറരയേക്കർ പാർ ക്കിങ്ങിന് അനുവദിച്ചു. എല്ലാ തീർഥാടകർക്കും അഞ്ചുലക്ഷം രൂപയുടെ ഇൻഷുറൻസ് ഏർ പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. തീർഥാടകർ മരിച്ചാൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള സംവിധാനമൊരുക്കും.

മറ്റ് തീരുമാനങ്ങൾ

  • എസ്.എം.എസ്. മുഖേന തീർഥാടകർക്ക് വിവരം നൽകാൻ ദേവസ്വം ബോർഡ് സംവിധാനമൊരുക്കി
  • നിലയ്ക്കലിൽ 1045 ശൗചാലയമൊരു ക്കും. പമ്പയിൽ 580-ഉം സന്നിധാനത്ത് 1005-ഉം ശൗചാലയമുണ്ടാകും പരമ്പരാഗത പാതയിലും സ്വാമി അയ്യപ്പൻ റോഡിലും ബയോടോയ്ലെറ്റുകളും ബയോ യൂറിനലുകളും ഉണ്ട്.
  • കെ.എസ്.ആർ.ടി.സി. പ്രത്യേക സർവീ സുകൾ നടത്തും, തേനി-പമ്പ സെക്ടറിൽ കൂടുതൽ സർവീസുകളുണ്ടാകും
  • അയ്യപ്പഭക്തർക്ക് സന്നിധാനത്ത് മൂന്നുനേരവും ഭക്ഷണസൗകര്യമൊരുക്കും
  • വൃശ്ചികം ഒന്നിന് 40 ലക്ഷം കണ്ടെയ്നർ അരവണ കരുതൽ ശേഖരമുണ്ടാകും
  • ശബരിമലയിൽ മുൻപ് ജോലിചെയ്ത് പരിചയമുള്ള 13,600 പോലീസ് ഉദ്യോഗസ്ഥ രെ ഇത്തവണയും നിയോഗിക്കും. കാന നപാതയിൽ പാമ്പുപിടിത്തക്കാരുടെ സേവനമുണ്ടാകും
  • തുണിമാലിന്യം നീക്കാൻ ഗ്രീൻ ഗാർഡുകളെ നിയോഗിക്കും

Previous Post Next Post