ദുബൈയെ മനുഷ്യ കടലാക്കി 'ദുബൈ റൺ'


ദുബൈ :- ദുബൈയിലെ ഏറ്റവും തിരക്കേറിയ ഷെയ്ഖ് സായിദ് റോഡിനെ മനുഷ്യ കടലാക്കി ദുബൈ ഓട്ടം. ഇന്നലെ രാവിലെ എട്ടര മണിയോടെയാണ് ഓട്ടം ആരംഭിച്ചത്. ഓട്ടത്തിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേതൃത്വം നൽകി. ഇന്ത്യക്കാരടക്കം നിരവധി രാജ്യക്കാർ ഓട്ടത്തിൽ പങ്കെടുത്തു. 

ദുബൈ നിവാസികളെ ആരോഗ്യവാന്മാരായി നിലനിർത്താൻ ഷെയ്ഖ് ഹംദാൻ കൊണ്ടുവന്ന വർഷത്തിൽ ഒരുമാസം നടക്കുന്ന ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ സമാപനദിവസമാണ് ദുബൈ ഓട്ടം സംഘടിപ്പിച്ചു വരുന്നത്. ദിവസവും അരമണിക്കൂർ വിവിധതരം വ്യായാമങ്ങളിൽ ഏർപ്പെടുന്നവർക്ക് സമ്മാനങ്ങളും ഓട്ടത്തിന് പേര് രജിസ്റ്റർ ചെയ്തവർക് സൗജന്യ കുപ്പായവും നൽകിയിരുന്നു.

Previous Post Next Post